2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

കറുപ്പ്

വെളുത്ത പുസ്തകത്തിൽ നിന്ന്
ഒരു കറുത്തവൾ ഇറങ്ങി വന്നത്രേ
കറുത്ത അക്ഷരങ്ങളെ അവൾ പെറ്റതാണെന്ന്
എത്ര പറഞ്ഞിട്ടും കേൾക്കാതെ
അവരവളെ തീയിലെറിഞ്ഞു
പിന്നെ വെളുത്ത പുസ്തകത്തിനു മേലെ
അഞ്ജാത കർതൃകം എന്നെഴുതി ചേർത്തു !!

5 അഭിപ്രായങ്ങൾ: