2015 മാർച്ച് 21, ശനിയാഴ്‌ച
2015 മാർച്ച് 20, വെള്ളിയാഴ്‌ച
കണ്ണാടി
പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കുന്നത്
ലക്ഷണക്കേടാണെന്ന് മുത്തശ്ശി.
അങ്ങനെയാണ് നൂറു കുഞ്ഞു കണ്ണാടികൾ
അടുക്കളപ്പുറത്തെ ചവറ്റുകൂനയിൽ
മാനം നോക്കി കിടന്നത്
ലക്ഷണം തെറ്റിയ മാനം
അന്ന് മുതൽ കറുക്കുകയും
മണ്ണ് തണുക്കുകയും ചെയ്തു...
പൊട്ടിയ കണ്ണാടിയെ തേടി ആരും വരാതിരിക്കാൻ
മണ്ണ് അതിനെ നെഞ്ചിൽ പൊതിഞ്ഞു വച്ചു...
ഇനിയാർക്കും മുഖം നോക്കാനാവാത്തത്ര
ആഴത്തിൽ...

ചരിത്രം
ചരിത്ര പുസ്തകം തിന്ന ചിതലുകൾ
ഒന്നൊന്നായി മരിച്ചു...
കല്ല് വച്ച നുണകൾ ദഹിക്കുന്നില്ലത്രേ.
മറ്റു ചില നുണകൾ അപ്പോൾ
ചരിത്രമാകാൻ കാത്ത്
അച്ചടി യന്ത്രത്തിൽ ഞെരിയുകയായിരുന്നു !!
ഇനിയും ചിതലുകൾ മരിക്കും...
ഒരിക്കലും ചരിത്രമാവാത്ത മരണങ്ങൾ !!
ഒന്നൊന്നായി മരിച്ചു...
കല്ല് വച്ച നുണകൾ ദഹിക്കുന്നില്ലത്രേ.
മറ്റു ചില നുണകൾ അപ്പോൾ
ചരിത്രമാകാൻ കാത്ത്
അച്ചടി യന്ത്രത്തിൽ ഞെരിയുകയായിരുന്നു !!
ഇനിയും ചിതലുകൾ മരിക്കും...
ഒരിക്കലും ചരിത്രമാവാത്ത മരണങ്ങൾ !!
2015 മാർച്ച് 3, ചൊവ്വാഴ്ച
യാത്ര
അന്ന് ഞാൻ ഓർത്തത്
നമ്മൾ ഒരുമിച്ചുള്ള യാത്രകളാവും ഏറ്റവും സുന്ദരം എന്നാണ്
ഇപ്പോൾ തോന്നുന്നു-
നിന്നിലേയ്ക്കുള്ള യാത്രകളായിരുന്നു അതിലേറെ സുന്ദരമെന്ന് !!
യാത്രയുടെ ഒരറ്റത്ത് ഞാനും അങ്ങേയറ്റത്ത് നീയും...
ചുറ്റുമുള്ളതെല്ലാം പിന്നെലെയ്ക്കും ഞാൻ മാത്രം നിന്നിലേയ്ക്കും...
നമുക്കിടയിൽ ദൂരങ്ങൾ ഇല്ലതെയാകുമ്പോൾ മാത്രം
അവസാനിക്കുന്ന യാത്രകൾ !!
അതാവാം
നിന്നിൽ നിന്ന് ഞാൻ ഇടയ്ക്കെങ്കിലും ദൂരെയാവുന്നത്...
മടക്കയാത്രകൾ കൊതിച്ച് കൊതിച്ച് !!

2015 ജനുവരി 23, വെള്ളിയാഴ്‌ച
ഭാഷ...
അക്ഷരം തികയാതെ, വാക്കുകൾ തികയാതെ, ഭാഷ പോലും തികയാതെ വന്നപ്പോഴാണ്
ഞാൻ നിന്റെ കണ്ണുകളിലേയ്ക്കു നോക്കിയത്...
അവിടെ നിന്നും ലിപിയില്ലാത്ത, ശബ്ദമില്ലാത്ത ഭാഷ ഉറവ പൊട്ടിത്തുടങ്ങിയിരുന്നു...
അക്ഷരങ്ങൾ ഇല്ലാത്തതു കൊണ്ട്
അക്ഷരത്തെറ്റുകളും ഇല്ലാത്ത ഭാഷ...
ഞാൻ നിന്റെ കണ്ണുകളിലേയ്ക്കു നോക്കിയത്...
അവിടെ നിന്നും ലിപിയില്ലാത്ത, ശബ്ദമില്ലാത്ത ഭാഷ ഉറവ പൊട്ടിത്തുടങ്ങിയിരുന്നു...
അക്ഷരങ്ങൾ ഇല്ലാത്തതു കൊണ്ട്
അക്ഷരത്തെറ്റുകളും ഇല്ലാത്ത ഭാഷ...
2015 ജനുവരി 21, ബുധനാഴ്‌ച
പ്രണയം
ഒരു പൂവ് കൊണ്ട് പറഞ്ഞു തീര്തതയിരുന്നു
ആദ്യ പ്രണയം
പൂവ് കരിയും മുൻപേ മറന്നത്...
ലളിതം, വിശുദ്ധം !!
പിന്നീട് പൂക്കൾ എത്ര നിരത്തിയിട്ടും
പറഞ്ഞു തീർക്കാനായിട്ടില്ല...
എന്തിന്... പറഞ്ഞു തുടങ്ങാൻ പോലും ആയിട്ടില്ല.
ആദ്യ പ്രണയം
പൂവ് കരിയും മുൻപേ മറന്നത്...
ലളിതം, വിശുദ്ധം !!
പിന്നീട് പൂക്കൾ എത്ര നിരത്തിയിട്ടും
പറഞ്ഞു തീർക്കാനായിട്ടില്ല...
എന്തിന്... പറഞ്ഞു തുടങ്ങാൻ പോലും ആയിട്ടില്ല.
2015 ജനുവരി 11, ഞായറാഴ്‌ച
ഒളിച്ചോട്ടങ്ങൾ
ചില ഒളിച്ചോട്ടങ്ങൾ സുന്ദരങ്ങളാണ് !!
ഒരു ചിരിയുടെ പകുതിയിൽ നിന്ന്...
കണ്ടതിൽ പകുതി മാത്രം പറഞ്ഞ ഒരു സ്വപ്നത്തിൽ നിന്ന്...
അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ ചോദ്യങ്ങളിൽ നിന്ന്...
അറിയാതെ വീണു പോയൊരു വാക്കിന്റെ ആഴത്തിൽ നിന്ന് ...
വരച്ചു തീരാത്ത ചിത്രങ്ങളിൽ നിന്ന്
ഉത്തരം അറിയുന്ന കണ്ണുകളിൽ നിന്ന്...
ഒരു ഒളിച്ചോട്ടം !!
ഉറക്കം വരുന്നെന്നു ഒരിക്കലെങ്കിലും കള്ളം പറഞ്ഞവർക്കേ,
അതറിയാവൂ !!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
.jpg)