2015, മാർച്ച് 3, ചൊവ്വാഴ്ച

യാത്ര

അന്ന് ഞാൻ ഓർത്തത്‌
നമ്മൾ ഒരുമിച്ചുള്ള യാത്രകളാവും ഏറ്റവും സുന്ദരം എന്നാണ്
ഇപ്പോൾ തോന്നുന്നു-
നിന്നിലേയ്ക്കുള്ള യാത്രകളായിരുന്നു അതിലേറെ സുന്ദരമെന്ന് !!
യാത്രയുടെ ഒരറ്റത്ത് ഞാനും അങ്ങേയറ്റത്ത്‌ നീയും...
ചുറ്റുമുള്ളതെല്ലാം പിന്നെലെയ്ക്കും ഞാൻ മാത്രം നിന്നിലേയ്ക്കും...
നമുക്കിടയിൽ ദൂരങ്ങൾ ഇല്ലതെയാകുമ്പോൾ മാത്രം
അവസാനിക്കുന്ന യാത്രകൾ !!

അതാവാം
നിന്നിൽ നിന്ന് ഞാൻ ഇടയ്ക്കെങ്കിലും ദൂരെയാവുന്നത്...
മടക്കയാത്രകൾ കൊതിച്ച്  കൊതിച്ച് !!

2 അഭിപ്രായങ്ങൾ:

  1. ഒരുപാട് നല്ല ഓര്‍മകള്‍ മനസ്സിലേക്ക് വന്നു നിറഞ്ഞു ഇതു വായിച്ചപ്പോള്‍.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹ ഇത്ര രസമായി ഒരു പിണക്കതെ എഴുതാന്‍ സാധിക്കുമോ

    മറുപടിഇല്ലാതാക്കൂ