2015, ജൂലൈ 9, വ്യാഴാഴ്‌ച

ഉപ്പ്


അവസാനത്തെ ഓർമയും കടലിൽ എറിഞ്ഞ്
കൈ കഴുകി അവൻ തിരികെ നടന്നു
ഇനി ഉറങ്ങാം !!

തിരികെ വീടെത്തുമ്പോൾ കൈകളിൽ കടലിന്റെ ഉപ്പ്.
നാവ്, വിരലുകൾ തൊട്ടറിഞ്ഞ് ഉറപ്പ് പറഞ്ഞു
ഇത് കടലെടുത്ത ഓര്മയുടെ അതെ ഉപ്പുരസമെന്ന്...
അങ്ങനെ ഉറക്കങ്ങൾ വീണ്ടും കടലെടുത്തു !!


3 അഭിപ്രായങ്ങൾ:

  1. കഴുകി കളയാവുന്ന ഓര്‍മ്മകള്‍മാത്രമേ മനുഷ്യന് ഉള്ളുഎങ്കില്‍... ആരും വീര്‍പ്പ്മുട്ടി ജീവിക്കുകഇല്ലാരുന്നു....

    മറുപടിഇല്ലാതാക്കൂ
  2. ഓര്‍മകള്‍ അങ്ങനെ കഴുകി കളയാന്‍ സാധിക്കുമോ

    മറുപടിഇല്ലാതാക്കൂ