2016, മേയ് 16, തിങ്കളാഴ്‌ച

തോൽവി

എന്റെ പായ്ക്കപ്പലിലേയ്ക്ക്
പാഞ്ഞടുത്ത തീത്തോണിയായിരുന്നു നീ
ജലത്തിലമർന്ന, കാറ്റിലൊഴുകിയ എന്നെ
തീപിടിപ്പിക്കാൻ പോന്നത് !
ഗതി മാറ്റും മുന്നേ പൊള്ളലേറ്റിരുന്നു
ജലം കൊണ്ടു തണുപ്പിക്കാനാവാത്ത പൊള്ളൽ...
അതുകൊണ്ടാണ്‌, അതുകൊണ്ടു മാത്രമാണ്
ഈ യുദ്ധത്തിൽ ഞാൻ തോൽക്കുന്നത്...!!

2 അഭിപ്രായങ്ങൾ:

  1. കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ലന്നറിയാം.. തോൽവിയോ അല്ലെങ്കിൽ തോൽവിയിൽ നേടിയ വിജയമോ?

    മറുപടിഇല്ലാതാക്കൂ
  2. തലക്കെട്ടിനു പറ്റിയ ചിത്രങ്ങൾ വരച്ചു കൊടുക്കപ്പെടും.

    മറുപടിഇല്ലാതാക്കൂ