2016, നവംബർ 19, ശനിയാഴ്‌ച

അടയാളം

നീ എന്നും പുഴയ്ക്ക് അക്കരെയായിരുന്നു
ഒരു വാക്കെറിഞ്ഞാൽ കൊള്ളുന്നത്ര ദൂരത്തിൽ...
എന്നിട്ടും മൗനമാണ് പാലമിട്ടത്...
നോട്ടങ്ങൾക്ക് മാത്രം സഞ്ചരിക്കാനൊരു നൂൽപാലം...
പുഴ കവിഞ്ഞു കര നിറയുമ്പോൾ
അക്കരെകൾ ഇല്ലാതെയാവുന്പോൾ
നീയൊരു വാക്കിന്റെ തോണിയാവണം
എന്നെ തിരയണം...
ഒഴുക്കിലൊരു വെളുത്ത പൂവ് കണ്ടാൽ മാത്രം
തിരികെ തുഴഞ്ഞോളു
അവസാനത്തെ അടയാളം അതുമാത്രമായിരിക്കും...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ