കട്ടിലോ കസേരയോ മേശയോ ഇല്ലാതിരുന്നിട്ടും
മുറിയ്ക്ക് തേക്കിന്റെ മണമായിരുന്നു
തറയില്‍ മരത്തിന്‍റെ ചോര വീണ വഴുക്കലും...
ഭിത്തിയോ വാതിലോ ഇല്ലാതിരുന്നിട്ടും
മുറി എന്നെ പൊതിഞ്ഞു നിന്നു
നെല്ലിന്റെ നിറത്തില്‍......
മുറിയ്ക് പുറത്തു മണമില്ലാത്ത, നിറമില്ലാത്ത ലോകം
മുറിയെ പൊതിഞ്ഞു നിന്നു
കണ്ണ് തുറക്കുമ്പോഴും മുറിയ്ക്കുള്ളില്‍
അറുത്തിട്ട തേക്കിന്റെ മണമായിരുന്നു
അതോ തേക്കിലയില്‍ പൊതിഞ്ഞ ഇറച്ചിയുടെയോ...
എന്തായാലും ഒരു ഞായറാഴ്ച്ച തുടങ്ങിയത്
അങ്ങനെ ആയിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ