ഉച്ചവെയിലിനോടാണ് പ്രണയം
പതിനാല് കടന്ന കാലം മുതല്‍
എങ്ങും തട്ടാതെ തടയാതെ തൂവിപോകാതെ
നേരെ വീഴുന്ന വെയിലിനോട്...
ഉച്ചിയിലെ വെളിച്ചെണ്ണ മെഴുക്കില്‍ കുതിര്‍ന്ന്
പിന്നെ പതിയെ പതിയെ താഴ്ന്നിറങ്ങി
എന്നെയും പ്രണയിച്ച വെയിലിനോട്....
ഉച്ചയൂണിനുള്ള മണിയടിയ്ക്കായി കാത്തിരിക്കുമ്പോള്‍
ജനല്‍ പുറത്തു നിന്ന് തിടുക്കം കൂട്ടുന്ന വെയില്‍.
വല്യ പ്ലാവിന്‍റെ തണലിനോട് തോറ്റു
മാളിക സ്കൂളിന്റെ പടിയില്‍ചെന്നു
കാത്തുനില്‍ക്കുന്ന വെയില്‍.
വയല്‍ കടന്നു തോട്ടിറമ്പില്‍ എത്തുംവരെ ഒപ്പം നടക്കുന്ന വെയില്‍.
വെയിലിനെ പ്രണയിച്ചു പ്രണയിച്ചു ഒടുവില്‍ വെയിലിന്റെ നാട്ടിലെത്തിയപ്പോള്‍
മഴകണ്ട് മതിയവാത്തവര്‍ വെയിലിനെ നോക്കി മുറവിളി കൂട്ടുന്നുണ്ടായിരുന്നു...
ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞിരുന്നു ഞാന്‍ അപ്പോളും പറഞ്ഞു
എനിക്ക് ഇഷ്ടമാണെന്ന്...
പതിനാല് കടന്ന കാലം മുതലുള്ള അതേ ഇഷ്ടം !!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ